റഷ്യ : റഷ്യ അധിനിവേശം ആരംഭിച്ചതിനുശേഷം തങ്ങളുടെ 43,000 സൈനികർ കൊല്ലപ്പെട്ടുവെന്ന് ഉക്രെനിയൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്കി. സമൂഹമാധ്യങ്ങളിലെ ഒരു പോസ്റ്റിൽ, 3,70,000 പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതായി സെലൻസ്കി പറഞ്ഞു.
ഈ കണക്കിൽ ഒന്നിലധികം തവണ പരിക്കേറ്റ സൈനികരും നിസ്സാര പരിക്കേറ്റ സൈനികരുമുണ്ട്. 1,98,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായും 5,50,000 പേർക്ക് പരിക്കേറ്റതായും അദ്ദേഹം അവകാശപ്പെട്ടു. യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും തന്റെ രാജ്യത്തിന്റെ സുരക്ഷയ്ക്കായി ഫലപ്രദമായ അന്താരാഷ്ട്ര ഗ്യാരൻ്റികളാൽ ഏത് സമാധാന കരാറിനും പിന്തുണ നൽകേണ്ടതുണ്ടെന്നും സെലൻസ്കി തൻ്റെ പോസ്റ്റിൽ പറഞ്ഞു.
