നൈജീരിയ : നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിൽ ഫുലാനി തീവ്രവാദികളുടെ ആക്രമണത്തിൽ 48 ക്രൈസ്തവർ കൊല്ലപ്പെട്ടു. നവംബർ 24 നും ഡിസംബർ ഒന്നിനും ഇടയിൽ നടന്ന വിവിധ ആക്രമണങ്ങളിലായാണ് 48 പേർ കൊല്ലപ്പെട്ടത്.
നവംബർ 24 ന് ലോഗോ, കതിന-അലാ കൗണ്ടികളിലും ഡിസംബർ ഒന്നിന് ലോഗോ കൗണ്ടിയിലും ഡിസംബർ അഞ്ചിന് ബെന്യൂ സ്റ്റേറ്റിലുമാണ് ആക്രമണം നടന്നത്. ഫുലാനി തീവ്രവാദികൾ നടത്തുന്ന ഈ ആക്രമണങ്ങൾ ഇപ്പോഴും നിർബാധം തുടരുകയാണ്.
