ജെറുസലേം : ഗാസയിലെ യുദ്ധം ഇപ്പോൾ നിർത്തില്ലെന്നും യുദ്ധം അവസാനിപ്പിച്ചാൽ ഹമാസ് മടങ്ങിവരുകയും വീണ്ടും ആക്രമിക്കുകയും ചെയ്യുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ഭാവിയിലെ ആക്രമണങ്ങൾ തടയുന്നതിനായി ഹമാസിന്റെ ഉന്മൂലനം ആവശ്യമാണ്. അവരുടെ സൈനികവും ഭരണപരമായ കഴിവുകൾ ഇല്ലാതാക്കുകയാണു ലക്ഷ്യമെന്നും അത് ഇതുവരെ പൂർത്തിയായിട്ടില്ലെന്നും നെതന്യാഹു പറഞ്ഞു. ഹമാസിന്റെ സൈനിക ശേഷി തകർക്കാൻ ഇസ്രയേലിനു കഴിഞ്ഞുവെന്നും മുതിർന്ന നേതൃത്വത്തെ ഇല്ലാതാക്കിയെന്നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ ഒക്ടോബർ 23ന് പറഞ്ഞിരുന്നു.

Comments are closed.