മാവേലിക്കര : ദി ചർച്ച് ഓഫ് ഗോഡ് (കല്ലുമല) ദൈവസഭയുടെ 2024 ജനറൽ കൺവൻഷൻ ഡിസംബർ 25 ബുധൻ മുതൽ 29 ഞായർ വരെ കല്ലുമല ഐ. ഇ. എം ഗ്രൗണ്ടിൽ നടക്കും.
ദൈവസഭയുടെ പുത്രികാ പ്രസ്ഥാനങ്ങൾ ആയ ചൈൽഡ് ഇവാഞ്ചലിസം ബോർഡ്, പി. വൈ. എം, ഇവാഞ്ചലിസം ബോർഡ്, വിമൻസ് ഫെല്ലോഷിപ് എന്നിവയുടെ സമ്മേളനങ്ങൾ കൺവൻഷനോട് അനുബന്ധിച്ച് നടക്കും. രാത്രി യോഗങ്ങളിൽ പാ. ജോ തോമസ്, പാ. ജോയ് പാറയ്ക്കൽ, പാ. ഷിബിൻ ശാമുവൽ, പാ. ബാബു ചെറിയാൻ എന്നിവർ പ്രസംഗിക്കും. ഞായറാഴ്‌ച നടക്കുന്ന സംയുക്ത സഭായോഗത്തിൽ ദൈവസഭാ പ്രസിഡൻ്റ് പാ. എം. ഡി. രാജൻ മുഖ്യ സന്ദേശം നൽകും. ലൈർ മ്യൂസിക് ഗാനശുശ്രൂഷ നിർവഹിക്കും.
