Ultimate magazine theme for WordPress.

വടക്കുപടിഞ്ഞാറൻ കാറ്റിനെ തുടർന്ന് ഒമാനിൽ പൊടിക്കാറ്റ്: ജാഗ്രത നിർദേശം നൽകി

മസ്കറ്റ് : ഒമാനിൽ വടക്കുപടിഞ്ഞാറൻ കാറ്റിനെ തുടർന്ന് പൊടിക്കാറ്റ്. ജാഗ്രത പാലിക്കണമെന്ന് ഒമാൻ കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം നിർദേശം നൽകി.

ഒമാനിലെ അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിളാണ് പൊടിക്കാറ്റ് ശക്തമാകുന്നത്. പൊടിക്കാറ്റ് ശക്തമാകുന്നതിനാൽ മരുഭൂമിയിലും തുറസായ സ്‌ഥലങ്ങളിലും ദുരക്കാഴ്‌ച കുറയും. ചിലപ്രദേശങ്ങളിൽ കാറ്റ് മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വരെയാണ് വീശുന്നത്. വാഹനമോടിക്കുന്നവരും പൊതുജനങ്ങളും ജാഗ്രതപാലിക്കണമന്ന് അധികൃതർ നിർദേശിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.