Ultimate magazine theme for WordPress.

അടുത്ത നാറ്റോ യോഗത്തില്‍ പങ്കെടുക്കാന്‍ തങ്ങള്‍ക്കും ക്ഷണം നല്‍കണമെന്ന് ഉക്രെയ്ന്‍

കീവ് : ബ്രസല്‍സില്‍ അടുത്തയാഴ്ച നടക്കുന്ന നാറ്റോ യോഗത്തില്‍ പങ്കെടുക്കാന്‍ തങ്ങളെയും ക്ഷണിക്കണമെന്ന് ഉക്രെയ്ന്‍. ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹയാണ് ഈ ആവശ്യം ഉന്നയിച്ചത്.

യുദ്ധം അവസാനിക്കുന്നതുവരെ സഖ്യത്തില്‍ ചേരാന്‍ കഴിയില്ലെന്ന് ഉക്രെയ്ന്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തില്‍ ഒരു ക്ഷണം നല്‍കുന്നതിലൂടെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ ഉക്രെയ്‌ന്റെ നാറ്റോ അംഗത്വം തടയുക എന്നതിന് തിരിച്ചടി നല്‍കാനാവുമെന്ന് കീവ് കരുതുന്നു. ഇത്തരത്തിലൊരു ക്ഷണം യുദ്ധം വര്‍ദ്ധിപ്പിക്കുമെന്ന് കരുതേണ്ടതില്ലെന്നും സിബിഹ നാറ്റോ പ്രതിനിധികളോട് കത്തിൽ പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.