Ultimate magazine theme for WordPress.

വഴി സൗകര്യമില്ല: ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്ന് പാമ്പുകടിയേറ്റ 13 വയസ്സുകാരിക്ക് ദാരുണാന്ത്യം

ചെന്നൈ : വഴി സൗകര്യമില്ല, ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്ന് പാമ്പുകടിയേറ്റ 13 വയസ്സുകാരിക്ക് ദാരുണാന്ത്യം. തമിഴ് നാട്ടിലെ ധര്‍മപുരി ജില്ലയിലെ വട്ടുവനഹള്ളി മലയോരഗ്രാമത്തില്‍ താമസിക്കുന്ന കസ്തൂരിയാണ് മരിച്ചത്.

പാമ്പുകടിയേറ്റ കസ്തൂരിയെ തുണിത്തൊട്ടിലില്‍ നാട്ടുകാര്‍ ആശുപത്രിയിലേക്കു കൊണ്ടു വരുകയായിരുന്നു. കുന്നിറങ്ങാന്‍ രണ്ട് മണിക്കൂറെടുത്തു. അവിടെ നിന്നും രണ്ടര കിലോമീറ്റര്‍ അകലെയാണ് പ്രാഥമികാരോഗ്യ കേന്ദ്രം. കുന്നിറങ്ങിയ കസ്തൂരിയെ ആശുപത്രിയിലെത്തിക്കാനായി ഓട്ടോറിക്ഷയില്‍ കയറ്റിയപ്പോഴേക്കും മരിച്ചിരുന്നു. സഹോദരങ്ങള്‍ക്കൊപ്പം വീടിന് സമീപം പച്ചിലകള്‍ പറിക്കുന്നതിനിടെയാണ് കസ്തൂരിക്ക് പാമ്പുകടിയേറ്റത്. സഹോദരങ്ങള്‍ക്കൊപ്പം വീടിന് സമീപം പച്ചിലകള്‍ പറിക്കുന്നതിനിടെയാണ് കസ്തൂരിക്ക് പാമ്പുകടിയേറ്റത്.

Sharjah city AG

Comments are closed.