മുളക്കുഴ: പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ വനിതാ സമ്മേളനം ചരിത്രത്തിൻ്റെ ഭാഗമായി.
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് , ലേഡീസ് മിനിസ്ട്രിസ് സംഘടിപ്പിച്ച ഏകദിന വനിതാ സമ്മേളനമാണ് ചരിത്രം തിരുത്തിയ സമ്മേളനമായി മാറിയത്.
ഒരു പ്രവാഹം പോലെ മുളക്കുഴയിലേക്ക് ഒഴുകിയെത്തിയ ആയിരക്കണക്കിന് സഹോദരിമാരെ ഉൾക്കൊള്ളാൻ മൗണ്ട് സീയോൻ ഓഡിറ്റോറിയത്തിന് കഴിഞ്ഞില്ല. ചിട്ടയായ പ്രവർത്തനത്തിലൂടെ യും മികച്ച സംഘാടനത്തിലൂടെയും ഉജ്ജലമായ നേതൃത്വമാണ് വനിതാ പ്രവർത്തനങ്ങൾക്ക് ലേഡീസ് മിനിസ്ട്രി നൽകുന്നത്.
എൽ എം സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് സിസ്റ്റർ മേരിക്കുട്ടി എബ്രഹാമിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഏകദിന സമ്മേളനം സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി ഉത്ഘാടനം ചെയ്തു. പ്രതിസന്ധികളിൽ പതറാതെ നിന്നാൽ പ്രതിഫലം നിശ്ചയമാണെന്നു അദ്ദേഹം പറഞ്ഞു. എബ്രായ ലേഖനം 10: 35 ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റേറ്റ് സെക്രട്ടറി സിസ്റ്റർ സിസി ബാബു ജോൺ ആമുഖ പ്രസംഗം നടത്തി. എൽഎം സ്റ്റേറ്റ് പ്രസിഡൻ്റ് സിസ്റ്റർ ഹെൽന റെജി മുഖ്യ പ്രഭാഷണം നടത്തി. ഉൽപ്പത്തി പുസ്തകം 15 ആം അദ്ധ്യായം അധികരിച്ച് നടത്തിയ പ്രസംഗത്തിൽ, തീഷ്ണമായ പരിശോധനകളിൽ അബ്രഹാമിൻ്റെ ദൈവാശ്രയവും ധൈര്യവും ആത്മവിശ്വാസവും സഹോദരിമാർ മാതൃകയാക്കണമെന്ന് ഹെൽന റെജി പറഞ്ഞു.
അസിസ്റ്റൻറ് ഓവർസിയർ ഡോ. ഷിബു കെ മാത്യൂ, കൗൺസിൽ സെക്രട്ടറി പാസ്റ്റർ സംകുട്ടി മാത്യൂ, ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ പി എ ജെറാൾഡ്, കൗൺസിൽ ട്രഷറർ പാസ്റ്റർ ഷിജു മത്തായി, വൈ പി ഇ പ്രസിഡൻ്റ് പാസ്റ്റർ മാത്യൂ ബേബി, സ്റ്റേറ്റ് ബിലിവേഴ്‌സ് ബോർഡ് സെക്രട്ടറി ബ്രദർ ജോസഫ് മറ്റത്തുകാല, ജോയിൻ്റ് സെക്രട്ടറി അജി കുളങ്ങര എന്നിവർ ആശംസകൾ അറിയിച്ചു.
സഹോദരിമാരായ ലീലാമ്മ ജോൺ, ലൗലി റെജി, ഡെയ്സി തോമസ്, ഷോൺ തോമസ്, ജിൻസി സാം, ഷിൻ്റോ ജിജോ, ഷീജാ ജോൺ എന്നിവർ നേതൃത്വം നൽകി.
വാർത്ത: മീഡിയാ ഡിപ്പാർട്ട്മെൻ്റ്
