തിരുവല്ല: പങ്കുവയ്ക്കലിന് അസാധാരണ ശക്തിയുണ്ടെന്ന് പാസ്റ്റർ ജോമോൻ ജോസഫ്. ഉല്പത്തി പുസ്തകത്തിലെ പങ്കുവയ്ക്കലിലൂടെ മനുഷ്യൻ വീണുപോയപ്പോൾ പുതിയനിയമത്തിലൂടെ അത് ദൈവസ്നേഹത്താൽ തിരികെ പിടിച്ചു എന്നും സുവിശേഷം പങ്കുവയ്ക്കുന്നതിൽ നാം ഉൽസുകരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന്റെ മൂന്നാം ദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാസ്റ്റർ അലക്സാണ്ടർ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
പാസ്റ്റർ ബി വർഗീസ് മുഖ്യ സന്ദേശം നൽകി. ബ്രദർ കെ ഇ ജോർജ്കുട്ടി, പാസ്റ്റർ റോയ് വർഗീസ്, പാസ്റ്റർ പി എ ചാക്കോച്ചൻ, പാസ്റ്റർ റോയ് വി സാമൂവേൽ തുടങ്ങിയവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
ശാരോൻ കൺവൻഷനിൽ ഇന്ന്
രാവിലെ 9.30: മിഷൻ കോൺഫറൻസ്
ഉച്ചയ്ക്ക് 2. 30: മിഷൻ ചലഞ്ച്
വൈകിട്ട് 6.00: പൊതുയോഗം
