Ultimate magazine theme for WordPress.

സ​മൂ​ഹ മാധ്യമങ്ങളിൽ കു​ട്ടി​ക​ൾ​ക്ക് വിലക്ക്: മ​സ്കിന്റെ ആ​രോ​പ​ണം ഓസ്‌ട്രേലിയ തള്ളി

മെ​ൽ​ബ​ൺ : കു​ട്ടി​ക​ൾ​ക്ക് സ​മൂ​ഹ മാധ്യമങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ ഇ​ലോ​ൺ മ​സ്ക് ഉ​ന്ന​യി​ച്ച ആ​രോ​പ​ണം ഓസ്‌ട്രേലിയ തള്ളി. ഈ നിയമനിർമ്മാണം എല്ലാ ഓസ്‌ട്രേലിയക്കാരുടെയും ഇൻ്റർനെറ്റ് ഉപയോ​ഗം നിയന്ത്രിക്കാനുള്ള പിൻവാതിൽ നടപടിയാണ് എന്നായിരുന്നു മസ്കിന്റെ ആരോപണം.

കഴിഞ്ഞ ദിവസമയിരുന്നു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽനിന്ന് പതിനാറു വയസുവരെയുള്ള കുട്ടികളെ നിരോധിക്കാനുള്ള ബില്ല് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബാനീസ് പാർലമെന്റിന്റെ അധോസഭയിൽ അവതരിപ്പിച്ചത്. അതേസമയം മസ്ക്കിന്റെ ആ​രോ​പ​ണ​ത്തി​ൽ ആ​ശ്ച​ര്യ​പ്പെ​ടാ​നി​ല്ലെ​ന്നാണ് ട്ര​ഷ​റി വ​കു​പ്പ് മ​ന്ത്രി ജിം ​ചാ​ൽ​മേ​സ് പ്ര​തി​ക​രി​ച്ച​ത്.

Sharjah city AG
Leave A Reply

Your email address will not be published.