Ultimate magazine theme for WordPress.

ഉക്രെയ്‌നെ മാത്രമല്ല, ആയുധം നൽകുന്നവരെയും ആക്രമിക്കുമെന്ന് റഷ്യ

മോസ്കോ : ഉക്രെയ്‌നെ മാത്രമല്ല ആവശ്യമെങ്കിൽ ആയുധം നൽകുന്നവരെയും ആക്രമിക്കാൻ മടിക്കില്ലെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചല്ല തങ്ങൾ ഉക്രെയ്‌നെ ആക്രമിച്ചതെന്നും ഒർഷാനിക് എന്ന് പേരിട്ടിരിക്കുന്ന മിസൈൽ ശബ്ദത്തേക്കാൾ പത്തിരട്ടി വേഗത്തിലാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് മിസൈലിനെ തടയാൻ കഴിയുന്നില്ലെന്ന് പറഞ്ഞ പുടിൻ, ഉക്രെയ്ൻ യുഎസിൻ്റെയും ബ്രിട്ടൻ്റെയും മിസൈലുകൾ ഉപയോഗിച്ചതിനുള്ള മറുപടിയാണ് ആക്രമണമെന്ന് പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.