.കൊല്ലം: അസംബ്ലീസ് ഓഫ് ഗോഡ് മദ്ധ്യമേഖല ഡയറക്ടർ പാസ്റ്റർ ജെ. സജിയുടെ നേതൃത്വത്തിൽ കോട്ടയത്ത് നിന്നും ആരംഭിച്ച പ്രാർത്ഥനാ പദയാത്ര-യൂക്കോമയ് ഇന്ന് വൈകിട്ട് അഞ്ചിന് കൊല്ലത്ത് സമാപിക്കും.
വൈകിട്ട് നാലിന് കൊല്ലം ടൗൺ എ.ജി സഭാങ്കണത്തിൽ നിന്നും ആരംഭിക്കുന്ന പദയാത്ര കൊല്ലം ബീച്ചിൽ അഞ്ചുമണിയോടെ എത്തിച്ചേരും. സമാപന സമ്മേളനം മലയാളം ഡിസ്ട്രിക്ട് കൗൺസിൽ അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ. ഐസക് വി. മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്യുംമദ്ധ്യമേഖല ഡയറക്ടർ പാസ്റ്റർ ജെ. സജി അധ്യക്ഷത വഹിക്കും. സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി ഡോ. കെ.ജെ മാത്യു മുഖ്യ സന്ദേശം നൽകും.
പാസ്റ്റർ ഷാജി സാമുവലിന്റെ നേതൃത്വത്തിലുള്ള യുക്കോമയ് ഗായകസംഘം സംഗീതാരാധനയ്ക്ക് നേതൃത്വം വഹിക്കും. പദയാത്ര കോർഡിനേറ്റർ ബ്രദർ ജിനു വർഗീസ് നന്ദി പ്രകാശിപ്പിക്കും. കോട്ടയം മുതൽ കൊല്ലം വരെ ഈ യാത്രയിൽ സ്ഥിരമായി പങ്കെടുത്തവരെ സമാപന സമ്മേളനത്തിൽ പ്രത്യേകം ആദരിക്കും.
മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് കോട്ടയത്ത് പ്രാർത്ഥിച്ച് ഉദ്ഘാടനം നിർവഹിച്ച പദയാത്രയിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മുൻ സെക്രട്ടറി പാസ്റ്റർ ടി.വി പൗലോസ്, മധ്യമേഖല മുൻ ഡയറക്ടർ പാസ്റ്റർ വി.വൈ ജോസുകുട്ടി, കരുനാഗപ്പള്ളി സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ കെന്നടി പോൾ തുടങ്ങിയവർ സജീവ സാന്നിധ്യമായി. പ്രസ്ബിറ്ററന്മാരായ പാസ്റ്റർ മനോജ് ജോർജ് (കുറവിലങ്ങാട്), പാസ്റ്റർ ഷാജി ജോർജ് (കോട്ടയം), പാസ്റ്റർ ബിജു എൻ. തോമസ് (കാഞ്ഞിരപ്പള്ളി), പാസ്റ്റർ വി.ജെ എബ്രഹാം (കറുകച്ചാൽ), പാസ്റ്റർ ബിജി ഫിലിപ്പ് (ചങ്ങനാശ്ശേരി), പാസ്റ്റർ സി വി എബ്രഹാം (റാന്നി വെസ്റ്റ്), പാസ്റ്റർ പിഡി ജോൺസൺ (കോഴഞ്ചേരി), പാസ്റ്റർ ടി.വി തങ്കച്ചൻ (പന്തളം), പാസ്റ്റർ മനോജ് വി.കെ (ആലപ്പുഴ നോർത്ത്), പാസ്റ്റർ ബെഞ്ചമിൻ ബാബു (ആലപ്പുഴ സൗത്ത്), പാസ്റ്റർ പ്രഭ ടി. തങ്കച്ചൻ (മാവേലിക്കര), പാസ്റ്റർ ഷൈജു തങ്കച്ചൻ (ചെങ്ങന്നൂർ), പാസ്റ്റർ ടി.വി പൗലോസ് (കായംകുളം), പാസ്റ്റർ തോമസ് മാത്യു (കുളത്തൂപ്പുഴ), പാസ്റ്റർ പ്രിൻസ് മാത്യു (പുനലൂർ വെസ്റ്റ്), പാസ്റ്റർ വി.വൈ ജോസുകുട്ടി (പത്തനാപുരം), പാസ്റ്റർ ഷോജി കോശി (കുണ്ടറ), പാസ്റ്റർ അജി കെ. ജോൺ (കൊല്ലം), പാസ്റ്റർ കെന്നടി പോൾ (കരുനാഗപ്പള്ളി) തുടങ്ങിയവർ പങ്കെടുത്തു.
പരസ്യയോഗങ്ങളിൽ പാസ്റ്റർ പ്രഭ ടി. തങ്കച്ചൻ, പാസ്റ്റർ സാബു ചാരുംമൂട്, പാസ്റ്റർ ഷാജി സാമുവൽ, പാസ്റ്റർ സാബു ജോൺ കോട്ടയം, പാസ്റ്റർ തോമസ് മാത്യു, പാസ്റ്റർ മാത്യു ലാസർ, പാസ്റ്റർ ബാലചന്ദ്രൻ എന്നിവരും
പകൽ യോഗങ്ങളിൽ പാസ്റ്റർ ഷൈജു തങ്കച്ചൻ, പാസ്റ്റർ പ്രിൻസ് മാത്യു തുടങ്ങിയവരും പ്രസംഗിച്ചു.
മുറ്റത്ത് കൺവെൻഷനുകളിൽ പാസ്റ്റർ അജി കെ. ജോൺ, പാസ്റ്റർ ടി.വി പൗലോസ്, പാസ്റ്റർ പി.കെ ജോസ് (അസംബ്ലീസ് ഓഫ് ഗോഡ് ഡിസ്ട്രിക്ട് ട്രഷറർ), പാസ്റ്റർ പ്രഭ റ്റി. തങ്കച്ചൻ, പാസ്റ്റർ സാബു ജോൺ കോട്ടയം തുടങ്ങിയവർ പ്രസംഗിച്ചു.
പാസ്റ്റർ അജി കെ. ജോൺ, പാസ്റ്റർ ഷൈജു തങ്കച്ചൻ, പാസ്റ്റർ ഷാജി ജോർജ് തുടങ്ങിയവരാണ് യാത്രയുടെ കോർഡിനേറ്റർമാരായി പ്രവർത്തിച്ചത്. മധ്യമേഖലയുടെ ജനറൽ കോർഡിനേറ്റർമാരായി പാസ്റ്റർ ജോൺ തോമസ് (കാനഡ), പാസ്റ്റർ വിജി ചാക്കോ (അറ്റ്ലാൻ്റ), ബ്രദർ സാബു യോഹന്നാൻ (ഡള്ളസ്) തുടങ്ങിയവരും പ്രവർത്തിച്ചു.
