വാഷിംഗ്ടൺ : അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാൻ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജുഡീഷ്യൽ വാച്ചിന്റെ ടോം ഫിറ്റന്റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.
പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ മാർഎലാഗോയിലേക്ക് പോകുകയാണെന്ന് ട്രംപിന്റെ മുൻ ആക്ടിംഗ് യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ ടോം ഹോമൻ പറഞ്ഞു. ഈ മാസം ആദ്യം വരാനിരിക്കുന്ന ഭരണകൂടം അത്തരമൊരു പ്രഖ്യാപനം തയ്യാറാക്കുന്നതായും കുടിയേറ്റക്കാരെ നാടുകടത്താൻ ‘സൈനിക ആസ്തികൾ’ ഉപയോഗിക്കുന്നതായും റിപ്പോർട്ടുകളുണ്ടെന്ന് പറഞ്ഞു. ‘സത്യം!!!’ ട്രംപ് എഴുതി.
