കോട്ടയം: വടക്കെ ഇന്ത്യയിൽ ക്രൂരമായി പീഡനം ഏൽക്കുന്ന ദൈവദാസന്മാർക്കും വിശ്വാസികൾക്കും അടച്ചു പൂട്ടിയ സഭകൾക്കും വേണ്ടി പ്രാർത്ഥന സഹായം അഭ്യർത്ഥിക്കുന്ന പ്രാർത്ഥനായാത്ര കാസർഗോഡ് നിന്നും നവംബർ എട്ടിന് ആരംഭിച്ചു. പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ( പി സി ഐ ) കേരള സ്റ്റേറ്റിന്റെയും വിവിധ ജില്ലകളിലെ തദ്ദേശിയ പ്രാർത്ഥന ഗ്രുപ്പുകളുടെയും സഹകരണത്തോടെ നടക്കുന്ന യാത്ര നവംബർ 23 ന് കന്യാകുമാരിയിൽ സമാപിക്കും.
ഭോപ്പാൽ ഹാർവെസ്റ്റ് ഇന്ത്യ മിഷൻ ഡയറക്ടർ പാസ്റ്റർ സൈമൺ വർഗീസാണ് യാത്രയുടെ ക്യാപ്റ്റൻ. നോർത്ത് ഇന്ത്യൻ മിഷനറിമാരായ പാസ്റ്റർ ആശിഷ് സാഹു, പാസ്റ്റർ ജോഷുവ സാഹു, പാസ്റ്റർ പൗലോസ് ഓജ എന്നിവർ ടീമിൽ അംഗങ്ങളാണ്. പാസ്റ്റർ രാജീവ് ജോൺ പൂഴനാട് യാത്രയുടെ മുഖ്യ കോർഡിനേറ്ററായി പ്രവർത്തിക്കുന്നു.
പി സി ഐ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ നോബിൾ പി തോമസ് ഉത്ഘാടനം ചെയ്ത യാത്ര സെക്രട്ടറി പാസ്റ്റർ ജിജി തേക്കുതോട്ടാണ് ഫ്ലാഗ് ഓഫ് നടത്തിയത്. പാസ്റ്റർമാരായ മോഹൻ ഡേവിഡ്, സുനിൽ കുഞ്ഞുമോൻ, ടി ഒ സാബു, കെ വി വർഗീസ്, റേ വർഗീസ്, കെ വി കുര്യച്ഛൻ, ജിനേഷ് തങ്കച്ചൻ, ബിനു പാലക്കാട്,ജോമോൻ സാമൂവേൽ,ലിബിൻ സേവ്യർ,വിനോദ് വി എസ്,ടി വി തോമസ്, എബ്രഹാം ജോൺ, ബിനോയ് ചാക്കോ, ഷാജി നെടുമ്പ്രം, ലിജോ ജോസഫ്, കെ ഏ തോമസ് എന്നിവർ ജില്ലാ കോഡിനേറ്റർമാരായി പ്രവർത്തിക്കുന്നു.
കാസർഗോഡ്, കണ്ണൂർ,
കോഴിക്കോട്, വയനാട് ജില്ലകൾ പിന്നിട്ട് ഇന്ന് മലപ്പുറം ജില്ലയിലാണ് പ്രാർത്ഥനാ യാത്ര. തുടർന്നുള്ള ദിവസങ്ങളിലെ ക്രമികരണങ്ങൾ: പാലക്കാട് (നവം. 14 വ്യാഴം), തൃശ്ശൂർ (15 വെള്ളി) എറണാകുളം
(16 ശനി) ഇടുക്കി (17 ഞായർ) കോട്ടയം (18 തിങ്കൾ) ആലപ്പുഴ (19 ചൊവ്വ), പത്തനംതിട്ട (20 ബുധൻ) കൊല്ലം ( 21 വ്യാഴം) തിരുവനന്തപുരം
( 22 വെള്ളി), കന്യാകുമാരി
(23 ശനി)
യാത്രയിൽ പങ്കാളികളാകുവാൻ വിളിക്കുക 9497439921
