ഒലവക്കോട് : ഐപിസി ഒലവക്കോട് സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 ജനുവരി 9 മുതൽ 12 വരെ ശാലേം ബൈബിൾ സെമിനാരിയിൽ സെന്റർ കൺവൻഷൻ നടക്കും.
പാ. ഷാജി എം പോൾ, പാ. അനീഷ് കൊല്ലം, പാ. ജോൺസൺ ദാനിയേൽ, പാ. കെ ഓ തോമസ്, പാ. ജോർജ് എൻ ഏബ്രഹാം, പാ. എം. കെ. ജോയി എന്നിവർ പ്രസംഗിക്കും. ശാലേം വോയ്സ് ഒലവക്കോട് ഗാന ശുശ്രൂഷ നയിക്കും. ഞായറാഴ്ചത്തെ ആരാധനയോടെ കൺവൻഷൻ സമാപിക്കും.
