കുമ്പനാട് : ന്യൂയോർക് ക്രൈസ്റ്റ് എജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ കുമ്പനാട് ഹെബ്രോൻപുരത്തിനു എതിർവശം റേ ഓഫ് ലൗ ഡെവലപ്മെന്റ് ഫൗണ്ടേഷന്റെ ഓഫീസ് ഉദ്ഘാടനവും വെബ്സൈറ്റ് ലോഞ്ചിങ്ങും നടന്നു. പാ. ജോർജ് പി. ചാക്കോ ഉദ്‌ഘാടനം നിർവഹിച്ചു.
പാ. ജോർജ് എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ പാ. ജെയിംസ് ചാക്കോ ആമുഖ പ്രഭാഷണം നടത്തി. സന്ദീപ് വിളമ്പുകണ്ടം, റംസി തരകൻ, ജോമോൻ കുമ്പനാട്, അനീഷ എന്നിവർ ആശംസകൾ അറിയിച്ചു. സജി മത്തായി കാതേട്ട് നന്ദി പറഞ്ഞു. ഷാജൻ ജോൺ ഇടക്കാട് നേതൃത്വം വഹിച്ചു.

Comments are closed.