തെലുങ്കാന: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ചത്തീസ്ഗഡ് മേഖല ശുശ്രൂഷകനായിരിക്കുന്ന പാസ്റ്റർ ജേക്കബ് ജോസഫിൻ്റെ ഇളയ മകൻ എഫ്രീം ജേക്കബ് (18) തെലുങ്കാനയിൽ ഒരു ഡാമിൽ കുളിക്കാൻ ഇറങ്ങവേ മുങ്ങി മരിച്ചു.
ചെന്നെയിൽ വൈവാം കോഴ്സിനായി ചേരുകയും കോഴ്സിൻ്റെ ഭാഗമായി ഔട്ട് റീച്ചിനായി തെലുങ്കാനയിൽ എത്തിയതുമാണ്. പത്തു പേരടങ്ങുന്ന ടീമാണ് ഡാം സന്ദർശിച്ചത്. ഇതിൽ നാലു പേർ അപകടത്തിൽ പെടുകയും മൂന്നു പേരെ നാട്ടുകാർ രക്ഷപ്പെടുത്തുകയും ചെയ്തു.
ഭൗതീക ശരീരം ചത്തീസ്ഗഡിലുള്ള ദില്ലിറാജറ എന്ന സ്ഥലത്തുള്ള ഭവനത്തിൽ എത്തിച്ച് ഇന്ന് പന്ത്രണ്ടിന് സംസ്കരിക്കുന്നതുമാണ്.
