Ultimate magazine theme for WordPress.

ലെബനനിലെ സെമിത്തേരിക്ക് അടിയിൽ ഹിസ്ബുള്ളയുടെ ആയുധശേഖരം കണ്ടെത്തി

ഇസ്രായേൽ : ഇസ്രായേൽ സൈന്യം തെക്കൻ ലെബനനിലെ സെമിത്തേരിക്ക് അടിയിൽ നിന്ന് ഹിസ്ബുള്ളയുടെ ആയുധശേഖരം കണ്ടെത്തി. ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിച്ചിടത്ത് പോലും സ്ലാബുകൾ മാറ്റി ഹിസ്ബുല്ലയുടെ ആയുധങ്ങൾ സൂക്ഷിച്ചിരുന്നു.

ലെബനനിലെ ഹിസ്ബുള്ള അംഗങ്ങൾ ഉപയോഗിച്ചിരുന്ന ഒന്നിലധികം ഭൂഗർഭ തുരങ്കങ്ങൾ തകർത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു. കിലോമീറ്റർ നീളമുള്ള തുരങ്കത്തിൽ കമാൻഡ് ആൻഡ് കൺട്രോൾ റൂമുകളും സ്ലീപ്പിംഗ് ക്വാർട്ടേഴ്സുകളും ആയുധപ്പുരകളും ഉണ്ടായിരുന്നു. സെമിത്തേരിയെന്ന് തോന്നുമെങ്കിലും ഉള്ളിൽ ടണൽ ആണ്. ഒരു കല്ലറ എന്ന് തോന്നിക്കുന്ന വിധം ആണ്‌ ഇതിന്റെ വാതിൽ പണിതിരിക്കുന്നത്. ഇത് മുമ്പ് കിസ്ത്യൻ പള്ളിയുടെ സെമിത്തേരിയായിരുന്നു.

Sharjah city AG

Comments are closed.