Ultimate magazine theme for WordPress.

ലുധിയാനയിൽ 4 വയസുകാരിയെ ബലി നൽകാൻ ശ്രമം: യുവാവിന് പത്ത് വർഷം കഠിന തടവ്

ലുധിയാന : ലുധിയാനയിൽ പിണങ്ങിപ്പോയ ഭാര്യ തിരികെയെത്താൻ നാല് വയസുകാരിയെ ബലി നൽകാൻ ശ്രമിച്ച യുവാവിന് പത്ത് വർഷം കഠിന തടവ്. ലുധിയാനയിലെ അഡീഷണൽ സെഷൻസ് കോടതിയാണ് കഠിന തടവും പിഴയും ശിക്ഷ വിധിച്ചത്.

യുവാവിന്റെ പെരുമാറ്റ ദൂഷ്യം മൂലം ഭാര്യ പിണങ്ങി ബിഹാറിലുള്ള സഹോദരന്റെ വീട്ടിൽ പോയി താമസിക്കാൻ തുടങ്ങിയതിന് പിന്നാലെ പ്രശ്ന പരിഹാരത്തിനായി സമീപിച്ച മന്ത്രവാദിയാണ് നരബലിക്ക് നിർദ്ദേശം നൽകിയതെന്നാണ് യുവാവ് പൊലീസിനോട് ഏറ്റുപറഞ്ഞത്‌. വീടിന് സമീപത്ത് നരബലി നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായ വിവരം ലഭിച്ചതിനേ തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്. 10000 രൂപ പിഴയടയ്ക്കാൻ വീഴ്ച വരുത്തിയാൽ രണ്ട് മാസം കൂടി യുവാവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Sharjah city AG
Leave A Reply

Your email address will not be published.