Ultimate magazine theme for WordPress.

പാവപ്പെട്ടവരെക്കുറിച്ച് ചിന്തിക്കുന്ന സർക്കാരാണ് രാജ്യം ഭരിക്കുന്നത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

മഹാരാഷ്ട്ര : പാവപ്പെട്ടവരെക്കുറിച്ച് ചിന്തിക്കുന്ന സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ നാസിക്കിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരിൻ്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്നും ആർട്ടിക്കിൾ 370 പിൻവലിച്ചത് അംബേദ്കറിനുള്ള ആദരവാണെന്നും മോദി പറഞ്ഞു. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചെന്നും ദരിദ്രർക്കായി നിരവധി കേന്ദ്ര പദ്ധതികൾ നടപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Sharjah city AG

Comments are closed.