ഇസ്ലാമാബാദ് : താൻ ഡൊണാള്‍ഡ് ട്രംപിന്റെ മകളാണെന്ന അവകാശ വാദവുമായി പാകിസ്താനി പെണ്‍കുട്ടി. പാക് മാദ്ധ്യമങ്ങള്‍ക്ക് മുന്നിലാണ് പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞത്.
ട്രംപാണ് തന്റെ പിതാവ്, ഇതില്‍ ആർക്കും സംശയം വേണ്ടെന്നാണ് പെണ്‍കുട്ടി പറയുന്നത്. ഞാൻ ഒരു മുസ്ലീമാണ്, ഇസ്ലാമിന്റെ അനുയായിയാണ്, സമാധാനത്തിന്റെ അനുയായിയാണ്. ഡൊണാള്‍ഡ് ട്രംപിന്റെ മുൻ ഭാര്യ ഇവാനയാണ് എന്റെ അമ്മ. അവർ എന്നെ ശ്രദ്ധിക്കാറില്ലായിരുന്നു, പെൺകുട്ടി പറഞ്ഞു. എനിക്ക് എന്റെ പിതാവിനെ കാണാൻ പോകണം എന്നും പെൺകുട്ടി കൂട്ടിച്ചേർത്തു.
