Ultimate magazine theme for WordPress.

16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയയിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി ഓസ്‌ട്രേലിയ

മെല്‍ബണ്‍ : 16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി ഓസ്‌ട്രേലിയ. സോഷ്യല്‍ മീഡിയ നിരോധിക്കാനുള്ള നടപടികള്‍ സർക്കാർ ആരംഭിച്ച്‌ കഴിഞ്ഞു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

അതേസമയം സോഷ്യല്‍ മീഡിയ കുട്ടികള്‍ക്ക് ദോഷം ചെയ്യുന്നുണ്ടെന്നും ഒരു വർഷത്തിന് ശേഷം നിയമം പ്രാബല്യത്തില്‍ വരാൻ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് വാർത്താസമ്മേളനത്തിലൂടെ വ്യക്തമാക്കി. എന്നാൽ രക്ഷിതാക്കളുടെ സമ്മതം ഉണ്ടെങ്കിലും നിയമ പ്രകാരം ഒരു ഇളവും ലഭിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Sharjah city AG

Comments are closed.