Ultimate magazine theme for WordPress.

തന്റെ നേട്ടങ്ങളുടെ പിന്നില്‍ കര്‍ത്താവാണെന്ന് മിന്നെസോട്ട ബ്യൂട്ടി ക്വീൻ ആഞ്ചെലീന അമേരിഗോ

മിന്നെസോട്ട : തന്റെ നേട്ടങ്ങളുടെ പിന്നില്‍ കര്‍ത്താവാണെന്ന് മിന്നെസോട്ട സംസ്ഥാനത്തെ ബ്യൂട്ടി ക്വീൻ ആഞ്ചെലീന അമേരിഗോ. സൗന്ദര്യ മത്സരങ്ങളെക്കുറിച്ചും, തന്റെ വിശ്വാസത്തില്‍ താന്‍ എങ്ങിനെ വേരൂന്നിയിരിക്കുന്നു എന്നതിനെക്കുറിച്ചും അവതാരകനായ പാട്രിക് കോണ്‍ലിയുമായി ചര്‍ച്ച ചെയ്യുവാന്‍ ‘പ്രാക്ടീസിംഗ് കാത്തലിക്’ എന്ന റേഡിയോ ഷോയിലാണ് ആഞ്ചെലീന പങ്കെടുത്തത്.

“ഞാനെന്താണ് ചെയ്യുന്നത്? ഞാനെങ്ങനേയാണ് ഇത് ചെയ്യുന്നത്? എന്നു ഞാന്‍ സ്വയം ചോദിക്കാറുണ്ടെന്നും മറ്റുള്ളവരേക്കാളും ഒരു പടി മുന്നില്‍ ദൈവം തന്നെ നയിക്കുമെന്ന് വിശ്വസിക്കുകയാണെന്നും നേട്ടങ്ങളുടെ പിന്നില്‍ കര്‍ത്താവാണെന്നും ആഞ്ചെലീന പറഞ്ഞു. നമ്മെ നല്ലവണ്ണം നോക്കുന്ന ഉത്തരവാദിത്തമുള്ള ഒരു സമൂഹത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കുകയാണ് ദൈവവിശ്വാസത്തില്‍ വേരൂന്നിയിരിക്കുവാനുള്ള ഒരു മാര്‍ഗ്ഗമെന്നും ആഞ്ചെലീന പറഞ്ഞു.

Sharjah city AG

Comments are closed.