Ultimate magazine theme for WordPress.

സ്പെയിനിലെ വെള്ളപ്പൊക്കം: സന്ദർശിക്കാനെത്തിയ സ്പാനിഷ് രാജാവിന് നേരെ ജനങ്ങൾ ചെളി എറിഞ്ഞു

വലൻസിയ : വെള്ളപ്പൊക്ക ദുരന്തത്തിൽ തകർന്ന സ്പെയിനിലെ വലൻസിയ സന്ദർശിക്കാനെത്തിയ സ്പാനിഷ് രാജാവായ ഫിലിപ്പെയ്ക്കും ലെറ്റിസിയ രാജ്ഞിക്കും നേരെ ആളുകൾ കല്ലും ചെളിയും എറിഞ്ഞു.

അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാത്തതും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകുന്നതിലെ കാലതാമസവുമാണ് ജനരോഷത്തിന് കാരണമായത്. .ഞായറാഴ്ചയോടെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 217 ആയി ഉയർന്നു.നിരവധി പേരെ കാണാതായിട്ടുണ്ട്. മെഡിറ്ററേനിയൻ തീരത്തെ വലെൻസിയ മേഖലയിലാണ് സ്ഥിരീകരിച്ച മരണങ്ങളെല്ലാം.

Sharjah city AG
Leave A Reply

Your email address will not be published.