വാഷിങ്ടൺ : അമേരിക്കയിൽ അണ്ണാൻ കുഞ്ഞിനെ ദയാവധം ചെയ്തു. ഇൻസ്റ്റഗ്രാമിൽ 537,000 ഫോളോവേഴ്സുള്ള പീനട്ട് എന്ന് വിളിപ്പേരുള്ള അണ്ണാൻ കുഞ്ഞിനെയാണ് സർക്കാർ സ്റ്റാഫിനെ കടിച്ചതിനെ തുടർന്ന് ദയാവധം ചെയ്തത്.
ഈ അണ്ണാൻ മനുഷ്യരെ കടിച്ചാൽ പേവിഷബാധയുണ്ടാകുമെന്ന അജ്‌ഞാതപരാതിയെ തുടർന്ന് പരിസ്ഥിതി സംരക്ഷണ വകുപ്പ് അണ്ണാനെ പിടികൂടാൻ ശ്രമിച്ചപ്പോഴാണ് സ്റ്റാഫിനെ കടിച്ചത്. പീനട്ടിനെ ദയാവധത്തിന് വിധേയമാക്കിയതിൽ ബൈഡൻ ഭരണകൂടത്തെ ഇലോൺ മസ്ക് വിമർശിക്കുകയും ചെയ്തു. ബുദ്ധിഹീനവും ഹൃദയശൂന്യവുമായ ‘കൊലപാതക യന്ത്ര’മാണ് ബൈഡൻ ഭരണകൂടമെന്ന് മസ്‌ക് ആരോപിച്ചു.

Comments are closed.