Ultimate magazine theme for WordPress.

ദീപാവലി ആഘോഷം: പശ്ചിമ ബംഗാളിൽ വീടിന് തീപിടിച്ച് 3 കുട്ടികൾക്ക് ദാരുണാന്ത്യം

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ഹൗറയിൽ ദീപാവലി ആഘോഷത്തിൽ പടക്കം പൊട്ടിക്കുന്നതിനിടെ വീടിന് തീപിടിച്ചു. തീപിടിത്തത്തിൽ മൂന്ന് കുട്ടികൾ മരിക്കുകയും 2 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു.

ഉലുബേരിയ മുനിസിപ്പാലിറ്റിയിലെ 27ആം വാർഡിലാണ് സംഭവം. പൊള്ളലേറ്റ മൂന്ന് കുട്ടികളെ ഉടനെ ഉലുബേരിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഒൻപത് വയസ്സും നാല് വയസ്സും രണ്ടര വയസ്സും പ്രായമുള്ള കുട്ടികളാണ് മരിച്ചത്. മറ്റ് രണ്ട് കുട്ടികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കുട്ടികൾ പടക്കം പൊട്ടിക്കുന്നതിനിടെ സമീപത്ത് സൂക്ഷിച്ചിരുന്ന മറ്റ് പടക്കങ്ങളിലേക്ക് തീപ്പൊരി വീണു. തുടർന്ന് തൊട്ടടുത്ത വീടിന് തീപിടിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Sharjah city AG
Leave A Reply

Your email address will not be published.