Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധന ഒക്ടോബർ 31 ന് മുളക്കുഴയിൽ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺ‌ഡേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 31 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ സഭാ ആസ്ഥാനമായ മുളക്കുഴയിൽ സ്റ്റേറ്റ് താലന്ത് പരിശോധന നടക്കും. സോണൽ തലത്തിൽ വിജയികളായവർക്ക് മത്സരത്തിൽ പങ്കെടുക്കാം.

8.30 മുതൽ സോൺ ഭാരവാഹികൾ മുഖേന ചെസ്റ്റ് നമ്പറുകൾ വിതരണം ചെയ്യും. രാവിലെ ഒമ്പതിന് തന്നെ മത്സരങ്ങൾ ആരംഭിക്കും. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ സൺഡേസ്കൂൾ സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ വി. പി തോമസ് അധ്യക്ഷത വഹിക്കും. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.

സ്റ്റേറ്റ് സണ്ടേസ്കൂൾ സെക്രട്ടറി പാസ്റ്റർ സാലു വർഗ്ഗീസിൻ്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ബോർഡ് മത്സര ക്രമീകരണങ്ങൾ ചെയ്തുവരുന്നു. പാസ്റ്റർ ഫിന്നി ഏബ്രഹാം താലന്തു പരിശോധന കൺവീനറായി പ്രവർത്തിക്കുന്നു.

Sharjah city AG
Leave A Reply

Your email address will not be published.