Ultimate magazine theme for WordPress.

ഗിനി-ബിസൗയില്‍ പ്രാര്‍ത്ഥനാദിനം പ്രഖ്യാപിച്ച് കത്തോലിക്ക സഭാനേതൃത്വം

ബിസൗ : ഗിനി-ബിസൗയില്‍ പ്രാര്‍ത്ഥനാദിനം പ്രഖ്യാപിച്ച് കത്തോലിക്ക സഭാനേതൃത്വം. യുവജനങ്ങളുടെ ക്രമാതീതമായ കുടിയേറ്റത്തിന്റെയും മറ്റ് പ്രാദേശിക പ്രതിസന്ധികളുടെയും പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ് ഗിനി-ബിസൗ. ബിഷപ്പ് ജോസ് ലാംപ്രയും ബഫാത്ത കത്തോലിക്ക രൂപതയുടെ രൂപത അഡ്മിനിസ്‌ട്രേറ്ററും ഒപ്പിട്ട സംയുക്ത പ്രസ്താവനയിലൂടെയാണ് പ്രാര്‍ത്ഥനാദിനത്തിന് ആഹ്വാനം. നമുക്ക് ദൈവത്തെ ശ്രവിക്കുകയും രാജ്യത്ത് ഐക്യവും സമാധാനവും പരസ്പര ധാരണയും പൊതു വിഭവങ്ങളുടെ ശരിയായ പരിപാലനം എന്നിവയ്ക്കായി അപേക്ഷിക്കുകയും ചെയ്യാമെന്നും ബിഷപ്പ് ജോസ് ലാംപ്ര പറഞ്ഞു. നവംബർ 4 നാണ് പ്രാര്‍ത്ഥനാദിനം.

Sharjah city AG
Leave A Reply

Your email address will not be published.