Ultimate magazine theme for WordPress.

യുദ്ധത്തിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികന്റെ കല്ലറയിലെ കുരിശ് നീക്കംചെയ്യണമെന്ന് പ്രതിരോധമന്ത്രാലയം

ഇസ്രായേൽ : ഗാസയിൽ യുദ്ധത്തിനിടെ കൊല്ലപ്പെട്ട ക്രിസ്ത്യാനിയായ ഇസ്രായേൽ സൈനികൻ ഡേവിഡ് ബോഗ്‌ഡനോവ്സ്കിൻ്റെ കല്ലറയിലെ കുരിശ് നീക്കംചെയ്യണമെന്ന് പ്രതിരോധമന്ത്രാലയം. കല്ലറയിലെ കുരിശ് നീക്കംചെയ്യുന്നതിന് കുടുംബവുമായി ധാരണയിലെത്താൻ പ്രതിരോധമന്ത്രാലയം ശ്രമിക്കുന്നതായാണ് റിപ്പോർട്ട്.

ഇസ്രായേൽ – ഹമാസ് സംഘർഷത്തിൽ ഗാസ മുനമ്പിൻറെ തെക്കുഭാഗത്ത് ഡിസംബറിലാണ് ഡേവിഡ് വീരമൃത്യു വരിച്ചത്. നിയമപ്രകാരം, യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ കല്ലറയിലെ ഹെഡ്സ്റ്റോണിൽ കുരിശോ, മറ്റേതെങ്കിലും മതപരമായ അടയാളമോ സ്ഥാപിക്കുന്നത് അനുവദനീയമല്ലെന്നാണ് പ്രതിരോധമന്ത്രാലയത്തിൻ്റെ നിലപാട്. ഹൈഫ സൈനിക സെമിത്തേരിയിൽ, കൊല്ലപ്പെട്ട ജൂതസൈനികരെയും അടക്കം ചെയ്തിട്ടുണ്ട്. ജൂതസെമിത്തേരിയുടെ വിശുദ്ധി, കുരിശ് മൂലം കളങ്കപ്പെടുന്നുവെന്നാണ് ഇസ്രായേൽ സേനയുടെ ചീഫ് റബ്ബിയെ ഉദ്ധരിച്ച് മന്ത്രാലയം അറിയിച്ചത്.

Sharjah city AG