ബർലിൻ : ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പായ്ക്ക് ജർമനി മാർത്തോമ്മാ കോൺഗ്രിഗേഷൻ വരവേൽപ്പ് നൽകി. ഇമ്മൻഡോർഫിലെ സെന്റ് സെർവാറ്റിയൂസ് ദേവാലയത്തിൽ നടത്തിയ കുർബാനയ്ക്കും അതോടനുബന്ധിച്ചു നടന്ന ആദ്യ കർബാനയ്ക്കും ഭദ്രാസന എപ്പിസ്കോപ്പ നേതൃത്വം നൽകി.
തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ, ജർമനി മാർത്തോമ്മാ കോൺഗ്രിഗേഷൻ്റെ ആദരവ് ഏറ്റുവാങ്ങി. റവ. തോമസ് ജോസഫ് സ്വാഗതം ആശംസിച്ചു. റവ. ക്രിസ്റ്റോഫ് ഹിറ്റമേയർ, തോമസ് മാമ്മൻ, എബ്രഹാം പാറക്കമണ്ണിൽ എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു.
