Ultimate magazine theme for WordPress.

സ്കോട്ലൻഡിൽ ആഞ്ഞടിച്ച് ആഷ്‌ലി കൊടുങ്കാറ്റ്

ഗ്ലാസ്‌ഗോ : സ്കോട്ലൻഡിൽ ആഞ്ഞടിച്ച് ആഷ്‌ലി കൊടുങ്കാറ്റ്. പ്രദേശങ്ങളിൽ ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. വടക്കുകിഴക്കൻ മേഖലയിൽ 250 ഓളം വീടുകളിലാണ് വൈദ്യുതി മുടങ്ങിയത്.

അബർഡീൻ ബീച്ചിൽ പ്രതികൂല കാലാവസ്‌ഥയിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ട 3 പേരെ കോസ്‌റ്റ് ഗാർഡും സ്കോട്ടിഷ് ആംബുലൻസ് സർവീസും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. സുരക്ഷിതമല്ലാത്ത സാഹചര്യത്തിലും ബീച്ചിൽ തങ്ങിയവരെ അധികൃതർ ഇടപെട്ട് ഒഴിപ്പിച്ചു. ബെൽഫാസ്‌റ്റ് സിറ്റി എയർപോർട്ടിലും ഡബ്ലിൻ എയർപോർട്ടിലുമായി നിരവധി വിമാനങ്ങൾ സർവീസുകൾ നിർത്തിവച്ചു.

Leave A Reply

Your email address will not be published.