Ultimate magazine theme for WordPress.

കോട്ടയത്ത് നേഴ്‌സിംഗ് വിദ്യാർഥികൾക്കായി സാമൂഹ്യ അവബോധ പഠനശിബിരം നടന്നു

കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും കോട്ടയം പൂവന്തുരത്ത് തിരുഹൃദയ കോളേജ് ഓഫ് നേഴ്‌സിംഗിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തെള്ളകം ചൈതന്യയിൽ നേഴ്‌സിംഗ് വിദ്യാർഥികൾക്കായി സാമൂഹ്യ അവബോധ പഠനശിബിരം നടന്നു.

കോട്ടയം മുനിസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്‌ഘാടനം നിർവഹിച്ചു. ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ ലൗലി ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാ. സുനിൽ പെരുമാനൂർ, സിജോ തോമസ് എന്നിവർ പ്രസംഗിച്ചു. സാമൂഹിക അവബോധ ബോധവത്ക്കരണ ക്ലാസും ഭിന്നശേഷിക്കാർക്കായുള്ള ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് അന്ധ-ബധിരവൈകല്യമുള്ള വ്യക്തികൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അവർക്കായി ലഭ്യമാക്കേണ്ട ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ചും ക്ലാസുകളും കൂടാതെ, ഫീൽഡ് വിസിറ്റും നടന്നു. സിസ്റ്റർ സിമി ഡി. സി. പി.ബി., പെറ്റ്സി പീറ്റർ എന്നിവർ നേതൃത്വം നൽകി.

Sharjah city AG
Leave A Reply

Your email address will not be published.