Ultimate magazine theme for WordPress.

ഇറാന്റെ തീവ്രവാദത്തിൻ്റെ വിത്തുകൾ ഇസ്രയേൽ നശിപ്പിക്കുകയാണെന്ന് ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം : ഇറാൻ വിതച്ച തീവ്രവാദത്തിൻ്റെ വിത്തുകൾ ഓരോന്നായി ഇസ്രയേൽ നശിപ്പിക്കുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നെതന്യാഹു എക്സ്‌സിലൂടെ പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് ഇപ്രകാരം പറഞ്ഞത്.

ഹമാസ് തട്ടിക്കൊണ്ടു പോയ അവസാനത്തെ ഇസ്രയേലുകാരനെയും തിരികെയെത്തിക്കുമെന്നും അതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. “ഒരു വർഷം മുൻപാണ് യഹ്യ സിൻവറിൻ്റെ നേതൃത്വത്തിലുള്ള ഭീകരവാദികൾ ഇസ്രയേലിൽ ആക്രമണം നടത്തിയത്. അവർ 251 ഇസ്രയേലുകാരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി. ഇതിന്റെ പിന്നിലെ ബുദ്ധികേന്ദ്രം സിൻവറാണ്. ഐഡിഎഫിന്റെ സമർഥരായ സൈനികർ സിൻവറിനെ വധിച്ചിരിക്കുകയാണ്.”- നെതന്യാഹു പറഞ്ഞു.

Sharjah city AG