Ultimate magazine theme for WordPress.

നൈജീരിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് അപകടം: 94 മരണം; 50 പേർക്ക് പരിക്ക്

ജിഗാവ : വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ 94 പേർ മരിക്കുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

നൈജീരിയയിലെ ജിഗാവ സംസ്ഥാനത്തെ മജിയ നഗരത്തിലാണ് സംഭവം. എക്‌സ്പ്രസ് വേയില്‍ ഇന്ധനവുമായി വന്ന ടാങ്കർ ലോറി മറിയുകയായിരിന്നു. ഇതിനുശേഷം ലോറിയിൽ നിന്ന് ഇന്ധനം ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെ എത്തിയപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. എതിരെ വന്ന ട്രക്കിൽ ഇടിക്കാതിരിക്കാൻ ടാങ്കർ വെട്ടിച്ചതാണ് ടാങ്കർ മറിയാൻ കാരണമെന്ന് പോലീസ് വക്താവ് ലവൻ ഷിസു ആദം പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.