തിരുവല്ല : ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 24 മുതൽ 26 വരെ അടൂർ-മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരി ഓഡിറ്റോറിയത്തിൽ 65-മത് ജനറൽ ക്യാമ്പ് നടക്കും.
ജാഗ്രത എന്നതാണ് ക്യാമ്പ് തീം. വിവിധ ദൈവദാസന്മാർ ക്ലാസുകൾ നയിക്കും. ദൈവവചന ക്ലാസുകൾ മിഷൻ ചലഞ്ച്, കാത്തിരിപ്പ് യോഗം, ഗ്രൂപ്പ് തിരിച്ചുള്ള ചർച്ചകൾ, ഫാമിലി-കൗൺസിലിംഗ് സെഷനുകൾ, മ്യൂസിക് നൈറ്റ്, കുട്ടികൾക്കായി സി ഇ എം കിഡ് എന്നിവ ക്യാമ്പിൽ നടക്കും.
