ബയ്‌റൂട്ട് : ലെബനനില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം. ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 117 പേര്‍ക്ക് പരിക്കേൽക്കയും ചെയ്തു. ലെബനന്റെ തെക്കന്‍മേഖലയില്‍ മുമ്പ് ഉണ്ടായ ആക്രമണത്തില്‍ 10 അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.
തെക്കന്‍ ലെബനനിലെ പന്ത്രണ്ടിലേറെ ഗ്രാമങ്ങളിലുള്ളവരോട് വടക്കോട്ട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം നിര്‍ദേശം നല്‍കിയിരുന്നു. വ്യോമാക്രമണത്തിനൊപ്പം തെക്കന്‍ ലെബനനിലെ ഹിസ്ബുള്ളയുടെ താവളങ്ങള്‍ ലക്ഷ്യമിട്ട് ഈ മാസം ഒന്നുമുതല്‍ കരയാക്രമണവും നടത്തുന്നുണ്ട്. മിസൈലുകള്‍, റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങള്‍, നിരീക്ഷണ ഗോപുരങ്ങള്‍, ആയുധപ്പുരകള്‍ എന്നിവ തകര്‍ത്തെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിരുന്നു.
