Ultimate magazine theme for WordPress.

ഇടുക്കിയിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി ബോധവത്കരണ സെമിനാർ നടന്നു

ഇടുക്കി : കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ സെമിനാർ നടന്നു. കാലഹരണപ്പെട്ടുപോകുന്ന നന്മകൾ കുടുംബത്തിലൂടെ വളർത്തിയെടുക്കുന്നതിന് യുവതലമുറയെ പര്യാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി സജി ഉദ്‌ഘാടനം നിർവഹിച്ചു. ഫാ. സൈജു പുത്തൻപറമ്പിൽ അധ്യക്ഷത വഹിച്ചു. ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, സിറിയക് പറമുണ്ടയിൽ, സിസ്റ്റർ ജിജി വെളിഞ്ചായിൽ, മെറിൻ എബ്രഹാം, ജസ്റ്റിൻ നന്ദികുന്നേൽ, ദിവ്യ ജോഷിസ്, ശോഭന ബേബി, ആൻസി ജോസഫ് എന്നിവർ പ്രസംഗിച്ചു. ബിബിൻ വർഗീസ് സെമിനാറുകൾക്കു നേതൃത്വം നൽകി.

Sharjah city AG

Comments are closed.