ശ്രീ ചെറിയാൻ വർഗീസ് അമേരിക്കയിൽ നിര്യാതനായി.
ശ്രീ ചെറിയാൻ വർഗീസ് അമേരിക്കയിൽ നിര്യാതനായി.
ശ്രീ ചെറിയാൻ വർഗീസ് അമേരിക്കയിൽ നിര്യാതനായി.
ന്യൂയോർക്ക് : റാന്നി കല്ലുമണ്ണിൽ വാലിപ്ലാക്കൽ പരേതരായ ശ്രീ സി വി ചെറിയാൻ – ശ്രീമതി മറിയാമ്മ ചെറിയാൻ ദമ്പതികളുടെ മകൻ ശ്രീ ചെറിയാൻ വർഗീസ് (78 വയസ്സ്) ന്യൂയോർക്കിൽ നിര്യാതനായി. സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരിയായിരുന്ന ശ്രീ ചെറിയാൻ വർഗീസ് ബോംബെയിലും, ഡൽഹിയിലും ജോലി ചെയ്തതിന് ശേഷം 1976 ലാണ് അമേരിക്കയിൽ എത്തിയത്. 20 വർഷത്തെ സേവനത്തിന് ശേഷം കോളർ – ഗോൾഡ് വാട്ടർ ഹോസ്പിറ്റിലിൽ നിന്നും വിരമിച്ചിരുന്നു.
ഭാര്യ : ശ്രീമതി ഓമന ചെറിയാൻ. മക്കൾ : ജസ്റ്റിൻ, ജെയിൻ. മരുമക്കൾ : സെബി, ജയ്സൺ. കൊച്ചുമക്കൾ : റ്റോമി, സെറീന, ഇഷയ്യ, നവീൻ, ക്രിസ്ത്യൻ. സഹോദരങ്ങൾ : വത്സമ്മ ജേക്കബ് (ന്യൂയോർക്ക്), ഡാലമ്മ ഫിലിപ്പ് (റാന്നി).
പൊതുദർശനം : മാർച്ച് 2 ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണി മുതൽ രാത്രി 8 മണി വരെ (പാർക്ക് ഫ്യൂനറൽ ഹോം, 2175 ജെറിക്കോ ടേൺപൈക്ക്, ന്യൂ ഹൈഡ് പാർക്ക്, ന്യൂയോർക്ക് 11040)
സംസ്കാര ശ്രുശൂഷ : മാർച്ച് 3 ബുധനാഴ്ച്ച രാവിലെ 9 മണിക്ക് ( സെന്റ് സ്റ്റീഫൻസ് ചർച്ച്, 858 റൂസ്വെൽറ്റ് സ്ട്രീറ്റ്, ഫ്രാങ്ക്‌ളിൻ സ്‌ക്വയർ, ന്യൂയോർക്ക് 11010). തുടർന്ന് രാവിലേ 11 മണിക്ക് സെന്റ് ചാൾസ് സെമിത്തേരിയിൽ (2015 വെൽവുഡ് അവന്യൂ, ഫാർമിങ്ഡേൽ, ന്യൂയോർക്ക് 11735).
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
