മാഞ്ചസ്റ്റർ : യു.കെ യിൽ മാഞ്ചസ്റ്റർ പെന്തകോസ്തൽ ചർച്ചിന്റെ ആനുവൽ കോൺഫറൻസ് ഒക്ടോബർ 11, 12 തിയതികളിൽ സെന്റ് മാർഗ്ഗറ്റ് ചർച്ച്, 250 ബർണേജ് ലൈൻ, ബർണേജ്, M19 1FL നടക്കും. ശനിയാഴ്ച രാവിലെ പത്തു മുതൽ ഫാമിലി സെമിനാറും ഉച്ച കഴിഞ്ഞ് രണ്ടര മുതൽ യൂത്ത് മീറ്റിംഗും ഉണ്ടായിരിക്കും.
പാസ്റ്റർ റെജി തോമസാണ് മുഖ്യ പ്രസംഗം. ബ്രദർ സാംസൺ ചെങ്ങന്നൂർ ഗാന ശുശ്രൂഷ നിർവഹിക്കും. ഞായർ രാവിലെ പത്തരക്ക് കോമൺ വർഷിപ് ബർണേജ് കമ്മ്യൂണിറ്റി സെന്റർ 347 ബർണേജ് ലൈൻ, മാഞ്ചസ്റ്റർ M19 1EW നടക്കും.
പാസ്റ്റർ ഹാൻസ് തോമസ് ( സീനിയർ പാസ്റ്റർ ) കോൺഫറൻസിന് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് 07551284350
വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്
