Ultimate magazine theme for WordPress.

ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി കാർഷിക സമുന്നതി പദ്ധതി ഇടുക്കി ജില്ല ഉദ്‌ഘാടനം നടന്നു

ഇടുക്കി : കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കാർഷിക സമുന്നതി പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ 14 പഞ്ചായത്തുകളിലെ അറുനൂറോളം സ്വാശ്രയസംഘ പ്രവർത്തകരുടെ ഭവനങ്ങളിൽ അടുക്കളത്തോട്ടം ഒരുക്കും.

ജിൻസി ജോയി പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ചു. ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അധ്യക്ഷത വഹിച്ചു. അനുമോൾ കൃഷ്ണൻ, ജിജോ ജോർജ്, ബിൻസി റോണി, സിറിയക് പറമുണ്ടയിൽ, സിസ്റ്റർ ജിജി വെളിഞ്ചായിൽ, തേജസ് ഏലിയാസ്, മെറിൻ ഏബ്രാഹം, മിനി ജോണി, ബിജു അഗസ്റ്റിൻ പോരുന്നക്കോട്ട്, ടോമി ആൻ്റണി വടയാറ്റ്, ബിന്ദു റോണി എന്നിവർ പ്രസംഗിച്ചു. മുറ്റത്ത് അടുക്കളത്തോട്ടം നിർമ്മിച്ച് ഭവനത്തിനാവശ്യമായ പച്ചക്കറിയുടെ ലഭ്യത ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

Sharjah city AG
Leave A Reply

Your email address will not be published.