Ultimate magazine theme for WordPress.

സിനിമ കാണണമെന്ന ആഹ്വാനവുമായി മോണ്ടെറി ആർച്ച് ബിഷപ്പ്

മാഡ്രിഡ് : സിനിമ കാണാന്‍ ആഹ്വാനവുമായി മോണ്ടെറി ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ റോജിലിയോ കാബ്രേര ലോപ്പസ്. സെപ്റ്റംബർ 27ന് റിലീസ് ചെയ്യുന്ന “ദി ബിഗ് വാണിംഗ്” എന്ന കത്തോലിക്ക ഉള്ളടക്കമുള്ള ഡോക്യുമെൻ്ററി ചിത്രമാണ് ഏവരും കാണണമെന്ന് ബിഷപ്പ് ആഹ്വാനം ചെയ്തത്.

ജുവാൻ കാർലോസ് സാലസും മാർത്ത ലിലിയ ലോപ്പസും ചേർന്ന് നിർമ്മിച്ച സിനിമ മനുഷ്യരാശിയുടെ നല്ലതോ ചീത്തയോ ആയ നമ്മുടെ പെരുമാറ്റത്തിൻ്റെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കാൻ സഹായിക്കുന്ന ഒന്നാണെന്ന് ബിഷപ്പ് കബ്രേറ പറഞ്ഞു. പില്‍ക്കാലത്ത് കൊടിയ മദ്യപാനിയും ലണ്ടനിലെ ഏറ്റവും അപകടകാരിയായ മോട്ടോർസൈക്കിൾ സംഘങ്ങളിലെ അംഗവും ഓസ്‌ട്രേലിയൻ ഒളിമ്പിക് അത്‌ലറ്റ് അലൻ അമേസിൻ്റെയും ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മരിയ ഡെൽ ഹിമാലയ എന്നറിയപ്പെടുന്ന സ്പാനിഷ് നഴ്‌സിൻ്റെയും സാക്ഷ്യപത്രമാണ് സിനിമ.

Sharjah city AG

Comments are closed.