ബീഹാർ : ബീഹാർ നവാദ സെൻററിലെ കൃഷ്ണ നഗറിലാണ് വിരോധികൾ 80 വീടുകളും, ക്രിസ്തീയ പ്രാർത്ഥനാലയവും അഗ്നിക്കിരയാക്കി. ദളിതരായ മുസാഹർ കമ്മ്യൂണിറ്റിയിൽ ഉൾപ്പെടുന്ന പാവപ്പെട്ടവരായ ആളുകളാണ് ഇവിടെ താമസിക്കുന്നത്.
ചില മാസങ്ങൾക്കു മുൻപ് സുവിശേഷ വിരോധികളാൽ പീഡനമേറ്റ ഇന്ത്യ മിഷനിലെ പാ. ഷൈജു ജോസഫാണ് ഇവിടെ ശുശ്രുഷിക്കുന്നത്. വിരോധികൾ അഗ്നിക്കിരയാക്കിയ വീടുകളിൽ 50 ഭവനങ്ങളും ക്രൈസ്തവ വിശ്വാസികളുടെയാണ്. കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഈ ക്രൂരപ്രവർത്തിയെ ശക്തമായി അപലപിക്കുകയും കുറ്റക്കാരായവരെ ശിക്ഷിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
