തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവംബർ 25 മുതൽ ഡിസംബർ 1 വരെ തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ ജനറൽ കൺവൻഷൻ നടക്കും.“റീബിൾഡ് & റീസ്റ്റോർ” എന്നതാണ് ഈ വർഷത്തെ കൺവെൻഷൻ തീം.
പാസ്റ്റേഴ്സ് കോൺഫറൻസ്, ധ്യാനയോഗങ്ങൾ, ബൈബിൾ സ്റ്റഡി, മിഷൻ സമ്മേളനം, വനിതാ സമ്മേളനം, സി ഇ എം, സൺഡേ സ്കൂൾ സംയുക്ത സംമ്മേളനം, സംയുക്ത സഭായോഗം എന്നിവ നടക്കുന്നതാണ്. ശാരോൻ ക്വയർ ഗാന ശുശ്രുഷ നയിക്കും. കൺവൻഷൻ്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.
