ബാംഗ്ലൂർ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് വൈ.പി.ഇയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 10 മുതൽ 12 വരെ ബാംഗ്ലൂർ ബീരസാന്ദ്ര മാർത്തോമാ ക്യാമ്പ് സെൻ്ററിൽ സ്റ്റേറ്റ് ക്യാമ്പ് 2024 നടക്കും.
പാ. വിൽസൻ ചാക്കോ അധ്യക്ഷത വഹിക്കുന്ന മീറ്റിംഗ് പാ. പാസ്റ്റർ ഇ. ജെ. ജോൺസൺ ഉദ്ഘാടനം ചെയ്യും. പാ. ബാബു ചെറിയാൻ, ബ്രദർ ഷാർലറ്റ് പി.മാത്യൂ, ഡോ. കെ. പി. സജി, പാ. റോജി ഇ. ശാമുവേൽ എന്നിവർ പ്രസംഗിക്കും. ബ്രദർ ഗ്ലാഡ്സൺ ജെയിംസ് ഗാന ശുശ്രൂഷ നയിക്കും. പാ. വിൽസൺ കെ. ചാക്കോ, ബ്രദർ ജെസ്വിൻ ഷാജി, ബ്രദർ സൂരജ് കെ. എസ് എന്നിവരൊടൊപ്പം ബോർഡ് അംഗങ്ങളും നേതൃത്വം നൽകും. ടെനി യുവർ സെൽഫ്, ടേക്ക് അപ്പ് യുവർ ക്രോസ്, ആൻഡ് ഫോളോ ജീസസ് എന്നതാണ് ക്യാമ്പ് തീം.

Comments are closed.