Ultimate magazine theme for WordPress.

ഹിസ്ബുള്ളയുടെ ഒളിത്താവളങ്ങളിലേക്ക് ഇസ്രായേല്‍ വ്യോമാക്രമണം

ടെല്‍ അവീവ് : ഹിസ്ബുള്ളയുടെ ഒളിത്താവളങ്ങളിലേക്ക് ഇസ്രായേല്‍ വ്യോമാക്രമണം. ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസറുള്ള പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ തെക്കന്‍ ലെബനനിലാണ് ആക്രമണം ഉണ്ടായത്.

കഴിഞ്ഞ ദിവസം ഹിസ്ബുള്ളയെ കേന്ദ്രീകരിച്ച് നടന്ന പേജര്‍, വാക്കി-ടോക്കി സ്‌ഫോടന പരമ്പരകള്‍ക്ക് പിന്നാലെയാണ് വ്യോമാക്രമണം. ഹിസ്ബുള്ള ഭീകരരുടെ കൈവശമുണ്ടായിരുന്ന പേജര്‍, വാക്കി-ടോക്കി ഉപകരണങ്ങള്‍ ഒരേസമയം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് 30-ലധികം പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ഹിസ്ബുള്ള ഭീകരര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Sharjah city AG
Leave A Reply

Your email address will not be published.