കമ്പംകോട് : ഓൾ സെയ്ന്റ്സ് മാർത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഒക്‌ടോബർ 27 ന് കമ്പംകോട് ഓൾ സെയ്ന്റ്സ് മാർത്തോമ്മാ ഇടവകയിൽ ബൈബിൾ ക്വിസ് മത്സരം നടക്കും.
മാർത്തോമ്മാ സഭാ അംഗങ്ങളായ ആർക്കും മത്സരത്തിൽ പങ്കെടുക്കാം, ഉല്പത്തി, മത്തായി -60%, മാർത്തോമ്മാ സഭാസംബന്ധമായ കാര്യങ്ങൾ – 20%, കറന്റ് അഫേഴ്‌സ് (ആനുകാലിക സംഭവങ്ങൾ ) – 20% എന്നിവയാണ് പോഷൻസ്. ക്വിസ് മത്സരത്തിന് ഒരു ശാഖയിൽ നിന്ന് രണ്ട് പേർ അടങ്ങുന്ന എത്ര ടീമുകൾക്കും പങ്കെടുക്കാം.
