തിരുവനന്തപുരം : സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ തിരുവനന്തപുരം സെന്റർ സൺഡേ സ്കൂൾ -യുവജന -ഫാമിലി ത്രിദിന കോൺഫറൻസിന് (സെപ്റ്റംബർ 15) ഞായറാഴ്ച നെയ്യാർ ഡാം രാജിവ് ഗാന്ധി ഇൻസ്റ്റിറ്റൂട്ടിൽ അനുഗ്രഹ തുടക്കം.
റവ.ഏബ്രഹാംജോർജ് ഉദ്ഘാടനം നിർവഹിച്ചു. റവ. സാം മാത്യു നന്തൻ കോട് അധ്യക്ഷത വഹിച്ചു. റവ.സാം മാത്യു പാറക്കോണം, റവ.കെ.എസ്. ജെയിംസ്, റവ. ജിജോ ജോർജ് മൈലച്ചൽ, റവ. ജോബിൻ ജോൺ മഞ്ചവിളാകം, അലക്സാണ്ടർ മാത്യു, ജോസ് മഞ്ചവിളാകം, മാത്യു ശാമുവേൽ എന്നിവർ പ്രസംഗിച്ചു. റവ. പി.ടി.മാത്യു, റവ. അനീഷ് മാത്യു, റവ. സജി ഏബ്രഹാം, റവ. ജോബിൻ ജോസ്, ബേസിൽ ജോർജ്, ഷാൽ സോമൻ, തിരുവനന്തപുരം അഡൊണായി ടീം ഭാരവാഹികൾ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
