Ultimate magazine theme for WordPress.

ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീന​ഗർ : ജമ്മുകശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ പൊലീസുമായി സംയുക്തമായി ഛത്രൂവിലെ കിഷ്ത്വാറിൽ നടത്തിയ ഓപറേഷനിടെയായിരുന്നു സൈനികർ കൊല്ലപ്പെട്ടത്.

ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ട്. വനത്തിൽ സൈനികർ നടത്തിയ തിരച്ചിലിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. നായിബ് സുബേദാർ വിപൻ കുമാർ, സിപോയി അരവിന്ദ് സിങ്ങ് എന്നീ സൈനികരാണ് വീരമൃതു വരിച്ചത്. കത്വയിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.

Sharjah city AG
Leave A Reply

Your email address will not be published.