Ultimate magazine theme for WordPress.

എംപോക്സിനെതിരെയുള്ള ആദ്യ വാക്സീന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ജനീവ : എംപോക്സിനെതിരെയുള്ള ലോകത്തെ ആദ്യ വാക്സീന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. ബയോടെക്നോളജി കമ്പനിയായ ബവേറിയൻ നോർഡിക് വികസിപ്പിച്ചെടുത്ത എംവിഎ- ബിഎൻ വാക്സീനാണ് ഡബ്ല്യുഎച്ച്ഒ പ്രീ ക്വാളിഫിക്കേഷൻ അംഗീകാരം നൽകിയത്.

അടിയന്തരമായി വാക്‌സീൻ ആവശ്യമുള്ള മേഖലകളിലേക്ക് മാത്രം എംവിഎ-ബിഎൻ വിതരണം ചെയ്യാനാണ് ഡബ്ല്യുഎച്ച്‌ഒയുടെ അംഗീകാരം. സ്വന്തം നിലയിൽ വാക്‌സീൻ പരീക്ഷണങ്ങൾക്കു സാഹചര്യമില്ലാത്ത അവികസിത-വികസ്വര രാജ്യങ്ങൾക്കായി വാക്‌സിനുകളുടെയും മരുന്നുകളുടെയും ചികിത്സാരീതികളുടെയും സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പുവരുത്താൻ ഡബ്ല്യുഎച്ച്‌ഒ സ്വീകരിച്ചിട്ടുള്ള സംവിധാനമാണ് പ്രീ ക്വാളിഫിക്കേഷൻ. ബവേറിയൻ നോർഡിക്കിന്റെ പരീക്ഷണങ്ങളുടെയും അതിൽ യുറോപ്യൻ മെഡിസിൻസ് ഏജൻസി നടത്തിയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് വാക്സിന് അംഗീകാരം നൽകിയത്.

Sharjah city AG

Comments are closed.