Ultimate magazine theme for WordPress.

റവ. ജോൺ വിൽസന് കാരുണ്യതീരം ക്യാമ്പസ് ഹെൽത്ത് കെയർ ഫൗണ്ടേഷൻ്റെ ആദരവ്‌

കർണാടക ഷീരൂരിലെ ദുരന്ത നിവാരണ പ്രവർത്തനത്തിന് നേതൃത്വം നല്കിയ മാർത്തോമ്മാ സഭാ വൈദികൻ റവ. ജോൺ വിൽസന് കാരുണ്യതീരം ക്യാമ്പസ് ഹെൽത്ത് കെയർ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ആദരവ് നല്കി.
അച്ചൻ മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിൻ്റെ കീഴിലുള്ള കർണാടകയിലെ കുംത മിഷനിലെ മിഷനറി പട്ടക്കാരനായി സേവനം അനുഷ്ഠിക്കുന്നു.

മിഷൻ ഫീൽഡുകളിലും മറ്റ് സാമൂഹ്യ സേവന രംഗത്തും ഈ വൈദികൻ സഹായഹസ്തവുമായി എത്താറുണ്ട്. കുട്ടികളുടെ ഇടയിലെ സുവിശേഷ പ്രവർത്തനങ്ങൾക്ക് ഏറെ പ്രശംസ പിടിച്ചു പറ്റിയിട്ടുള്ള മാർത്തോമാ വൈദികരിൽ ഒരാളാണ് റവ ജോൺ വിൽസൺ.

Sharjah city AG

Comments are closed.